Thursday, February 28, 2008

മോനു‌... അങ്കിളിന് ഒരു ഹായ് പറഞ്ഞേ...... :(

നിങ്ങള്‍ പറയു... ഞാന്‍ ഇത് എങ്ങനെ സഹിക്കും. പണ്ട് കോളെജില്‍ പഠിക്കുമ്പോ.... ഒത്തിരി അവന്മാരെ കളിയാക്കിട്ടുണ്ട്... "കാത്തു വെച്ച ... ആ സാധനം .... മറ്റേ പാര്‍ട്ടി കൊണ്ടുപോയി ..." എന്നും പറഞ്ഞു. എന്നാലും ഇത് ഇച്ചിരെ കൂടി പോയി... ഇതിലും ഭേദം ആ വണ്ടി കേറ്റിഎന്നെ അങ്ങ് കൊല്ലുവാരുന്നു....
അതേന്നെ... ഇന്നു ഞാന്‍‍ യവളെ കണ്ടു ..... ഒരു 8 കൊല്ലത്തിനു ശേഷം..... കറക്റ്റ് ആയിട്ട് പറഞ്ഞാല്‍ ഞാന്‍‍ കോളെജില്‍ പഠിക്കണ കാലം... ഞാനും അവളും ചക്കരേം ഈച്ചെംപോലെ ആരുന്നു... (ചക്കരക്ക് ഇഷ്ടമുണ്ടായിട്ടണോ ഈച്ച അടുത്തുപോകുന്നെ???... അങ്ങനെ അങ്ങ് കൂട്ടിയാല്‍ മതി.. ഓ.. തന്നെ.. തന്നെ... ഈച്ച ഞാന്‍‍ തന്നെ... :) ) അവള്‍ക്ക് എന്നെ ഇഷ്ടമാരുന്നോ എന്ന് ചോദിച്ചാല്‍ ആണെന്ന് തോന്നുന്നു എന്ന് പറയും ഞാന്‍‍... കാരണം ഞാന്‍‍ മുറ്റു ഗ്ലാമരല്ലേ... [ അതെ കാട്ടുവാസികളില്‍ കാപ്പിരി കാമദേവന്‍ എന്നല്ലേ ...;).. അത് കൊണ്ടു പറഞ്ഞതാ... ]
എന്തൊക്കെ ആയാലും കുറച്ചു കാലം ഞാന്‍ കുറെ മഞ്ഞു കൊണ്ടാരുന്നു എന്നതാണ് സത്യം. എല്ലാം വെറുതെ ആയി പോയി.. ഓ... ഇതൊക്കെ കോളെജില്‍ പഠിക്കുമ്പോ ഉള്ള ഒരു രസമല്ലേ എന്നൊക്കെ ഓര്ത്തു ഞാനും കാലം ഉന്തി തള്ളി നീക്കുവാരുന്നു... അങ്ങനെ ഇരിക്കുമ്പോഴല്ലേ അഭിമാനത്തിനു വന്‍ ക്ഷതം ഏറ്റ ഈ സംഭവം ഉണ്ടാകുന്നെ...
പെട്രോള്‍ അടിക്കാന്‍ പെട്രോള്‍ പമ്പില്‍ പോയതാരുന്നു.. ഇങ്ങനെ ഒരു കണ്ടുമുട്ടല്‍ തീരെ പ്രതീക്ഷിച്ചില്ല.. ഞാന്‍ സാധാരണ പോലെ തന്നെ അടുത്ത കാറിലിരിക്കുന്ന ചെറുതിനെ ഒന്നു പാളി നോക്കി... ഒരു യമാകണ്ടന്‍ പീസ്.... വണ്ടി ഓടിക്കുന്ന ചേട്ടനെ നോക്കി മനസ്സില്‍ ഞാന്‍ പറഞ്ഞു... "അണ്ണാ... ടൈം അണ്ണാ......"
ചേട്ടന് കാര്യം മനസിലായി... ചേട്ടന്‍ പുഞ്ചിരിച്ചു... ഞാനും... :)
ചേട്ടന്‍ ഇത് ചേച്ചിയോട് പറഞ്ഞോ ആവോ... അമ്മച്ചി ആണേ .. എനിക്കറിയില്ല... പക്ഷെ.. ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങിയ ഞാന്‍‍ കേട്ടു ഒരു വിളി ... ടാ..... എന്ന് .... തിരിഞ്ഞു നോക്കിയ ഞാന്‍‍ ഒന്നും മനസിലാവാത്ത പോലെ സൂക്ഷിച്ചു നോക്കി. കാറില്‍ നിന്നും മുന്നേ പറഞ്ഞ ആ പീസ് ഇറങ്ങി എന്റ്റെ നേരെ വരുന്നു... സത്യം പറഞ്ഞാല്‍ എന്റെ കിളി പോയി... കയ്യില്‍ ഒരു ട്രോഫിയും ഉണ്ട്... മനസിലായില്ലേ... ഒരു കൊച്ച്.....
ദെ ചേട്ടനും വരുന്നു ചാടി ഇറങ്ങി കാറില്‍ നിന്നു... ഈശ്വരാ.... അടി ഉറപ്പ്.. അവര് അടുത്ത് വന്നപ്പോ വീണ്ടും പോയി എന്റെ കിളി.... ആളെ പിടികിട്ടി...
പണ്ട് എന്നെ മഞ്ഞു കൊള്ളിച്ച നമ്മട സ്വന്തം ..... സ്നേഹം....
ഓഹോ.. എന്റെ വിധി ... പഴയ നമ്മട കൊച്ചിനെ ഒരുത്തന്‍ കാറില്‍ കൊണ്ടുപോകുമ്പോ... അവനെ നോക്കി ടൈം അണ്ണാ എന്ന്... ഈ ഒരു അവസ്ഥ... അനുഭവിക്കുമ്പോ മനസിലാവും ആ ഒരു വയ്ക്ലപ്യം.....

എന്തായാലും ചേട്ടന്‍ സൌഹൃദം ഒക്കെ പങ്കിട്ടു പോകാന്‍ വാന്നതാത്രേ... അണ്ണാ എന്ന് വിളിച്ച ചേട്ടനെ മനസ്സില്‍ ഞാന്‍ അതും വിളിച്ചു.. "എടാ പുല്ലേ ... എന്റെ കയ്യില്‍ ഇരുന്ന അപ്പിലാനല്ലോട നീ .... " എന്നിട്ട് ചിരിച്ചു കൊണ്ടു അവനെ ഒന്നു പരിചയപ്പെട്ടു... വേഗം പോകാന്‍ നോക്കുവാ ഞാന്‍‍.. വയ്യ ഈ ഒരു അവസ്ഥ .. ഈശ്വരാ... ഇനിയും ആര്ക്കും വരുത്തല്ലേ എന്നും പറഞ്ഞു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തപ്പോ ഞാന്‍‍ മുന്നേ പറഞ്ഞ എന്റെ സ്നേഹം അവടെ കയ്യില്‍ ഇരിക്കുന്ന ട്രോഫിയോടു പറയുവ... " മോനു‌... അങ്കിളിന് ഒരു ഹായ് പറഞ്ഞേ...... :( " അതേടി പുല്ലേ ഞാന്‍ ഇന്നു വെറും ..... അങ്കിള്‍ .... "

വണ്ടി ഞാന്‍‍ വേഗം പറപ്പിച്ചു.... പഴയ ഓര്‍മകള്‍ വീണ്ടും എന്റെ മനസില്‍ ഉയര്ന്നു... അതെ ഒന്നു പൊട്ടി കരയാന്‍ കഴിഞ്ഞിരുന്നെന്കില്‍... :)


2 comments:

നിരക്ഷരൻ said...

താങ്കളുടെ കയ്യില്‍ ഉണ്ട് ആ സാധനം ...
എന്താണെന്നല്ലേ ?...കുന്തിരിക്കം :)

ചുമ്മാ എടുത്ത് വെച്ച് കത്തിക്കാശാനേ. :)
നര്‍മ്മം വഴങ്ങുന്നുണ്ട്, ശൈലിയും നല്ലത്.

പോരട്ടേ കഥകള്‍ ഓരോന്നായി.
ബൂലോകത്തിലേക്ക് സ്വാഗതം.

സാക്ഷരന്‍ said...

"പലരും തോല്പിച്ചിട്ടുണ്ട് ദേവസ്യായെ … പലവട്ടം .
എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീയ്യ്.
തോല്ല്വികള് ഏറ്റുവാങ്ങാന് ദേവസ്യായുടെ ജീവിതം ഇനിയും ബാക്കി …"

എന്നൊരു ഡയലോഗ്ഗ് ആകാമായിരുന്നു…
നന്നായിട്ടുണ്ട് വിവരണം. തകറ്ത്തെഴുതൂ… ആശംസകള്