Wednesday, January 12, 2011

തോല്‍വികള്‍ ഏറ്റ് വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി...

അങ്ങനെ ഞാനും ആ തീരുമാനം എടുത്തു. പെണ്ണ് കെട്ടി പണ്ടാരം അടങ്ങുക തന്നെ!!! വീട്ടുകാരുടെ നിര്‍ബന്ധം ഒരു സൈഡില്‍... നല്ലവരായ എന്റെ നാട്ടുകാരുടെ സ്നേഹം മറ്റേ സൈഡില്‍... പണ്ടാരം അടങ്ങി പോയി ഞാന്‍ ശരിക്കും... മോനെ കല്യാണം ഒന്നും ശരി ആവുന്നില്ല അല്ലേ... എന്ന് ചോദിക്കുമ്പോള്‍ എന്ത് സന്തോഷം ആണുണ്ടാവുക എന്ന് ഞാന്‍ ശരിക്കും അആലോചിക്കാറുണ്ട്.. ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍...

ഈ ഒരു സംഭവത്തിന്റെ ആദ്യ പടി എന്ന നിലയിലുള്ള എന്റെ കളര് പടം സഹിതം ഞാന്‍ നമ്മുടെ സ്വന്തം സൈറ്റില്‍ കൊടുത്തു. ഓ ചവറ തന്നെ. എന്റെ പടത്തിന്റെ പ്രോബ്ലം ആരിക്കും എന്നും കരുതി പടങ്ങള്‍ ഞാന്‍ പല കുറി മാറി... ഒരു രക്ഷേം ഇല്ല... അപ്പൊ ആണ് അറിഞ്ഞത് ഇങ്ങനെ വേറെയും ഉണ്ടത്രേ സൈറ്റുകള്‍.... കൊടുക്കുക തന്നെ.. കൊടുത്തു എല്ലായിടത്തും എന്റെ എഴുപതു എം എം ചിരിയോടുകൂടിയ കളര് പടങ്ങള്‍... പത്തയ്യായിരം രൂഒപ മുടക്കി കഴിഞ്ഞാണ് അറിയുന്നെ..... ചവറയില്‍ ഉള്ള കുട്ടികള്‍ തന്നെ ബെതെലെഹെമിലും എന്ന്...  ബെത്ലെഹെമില്‍ ഉള്ളവര്‍ തന്നെ കേരളയില്‍... എന്തിനു അധികം പറയുന്നു.... ഈ സൈറ്റുകളില്‍ ഞാന്‍ ഒരു ഒന്നര വര്‍ഷത്തോളം ചിരിച്ചു കൊണ്ടിരുന്നു... (വിവാഹ കമ്പോളത്തില്‍ ഇറങ്ങാന്‍ വെമ്പുന്ന യുവാക്കളോട് ഒരു വാക്ക്... നല്ല ഒന്നാംതരം മനക്കട്ടി വേണം ഇതില്‍ ഇറങ്ങാന്‍. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ നമ്മളെ തിരിഞ്ഞു പോലും നോക്കില്ല... അങ്ങനെ ഉള്ള ആരുടെ എങ്കിലും പടം കാണാന്‍ ഇട വന്നാല്‍... അനിയാ വെറുതെ സമയം കളയണ്ട... പിന്നെ  മറ്റൊരു വളരെ പ്രധാനപെട്ട കാര്യം... നല്ല ഒരു പെണ്‍കുട്ടി ഫീല്‍ഡില്‍ (ഐ മീന്‍ സൈറ്റ്) ഇറങ്ങിയാല്‍ ഒരു സെക്കന്റ്‌ പോലും കളയാതെ അവരെ ഫോണില്‍ വിളിക്കുക.. കാരണം നല്ല ഇടി ഉള്ള ഫീല്‍ഡ് ആണ് അനിയാ ഇത്... താങ്കളെ പോലെ ആയിരങ്ങള്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് ഇരിപ്പുണ്ട് എന്ന് മനസിലാക്കുക...)
ഇനി ഏത് രീതിയിലുള്ള പെണ്ണു വേണമെന്നു മനസാല്‍ തീരുമാനം എടുക്കണം...ആദ്യമെ മെയിന്‍ റിക്വയര്‍മെന്റ്സ് ബോള്‍ഡ് ആയി തന്നെ എഴുതി വെച്ചു - നാലു പേരു കണ്ടാല്‍ 'കൊള്ളാമല്ലോ വീഡിയോണ്‍' എന്നു പറയണം.  പെണ്ണ് അത്യാവശ്യം പാടണം, വാഴപിണ്ടി വെട്ടി കൊടുത്താലും ഇടിവെട്ട് കറിയാക്കി മാറ്റാനുള്ള കഴിവുണ്ടാവണം.ഞാന്‍ എഴുതുന്ന എത്ര നിലവാരമില്ലാത്ത സാഹിത്യ സ്രഷ്ടി ആണെങ്കിലും ക്ഷമയോടെ വായിച്ച് അഭിനന്ദിക്കാനുള്ള കഴിവ് മസ്റ്റ്‌...
എന്നെ പറ്റി രണ്ട് വാക്ക്.... ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഞാന്‍ ഒരു ഇടിവെട്ടു പീസ്‌ തന്നെ...വളരെ കുഞ്ഞിലെ തന്നെ ജീവിതം ഭാരം തലയില്‍ പേറേണ്ടി വന്നതിനാലും കഴിക്കുന്ന ആഹാരത്തിന്റെ ഭൂരിഭാഗവും മനസിന്റെ വളര്‍ച്ചയ്ക്കായി വിനിയോഗിച്ചതിനാലും പൊക്കം കുറച്ച് കുറഞ്ഞ് പോയി. അതൊരു കുറവല്ലല്ലോ.. എങ്കിലും ഒരു 6 അടി 1 ഇഞ്ച് പൊക്കം കൈ പൊക്കുമ്പോള്‍ ഉണ്ട്.  പാലപ്പത്തിന്റെ നിറം സിനിമ നടന്‍ സൂര്യ, ആസിഫ് അലി (കഥ തുടരുന്നു ഫെയിം) എന്നിവര്‍ക്കൊക്കെ എന്റെ ഷേയ്പ്പ് ആണെന്നാണ് ജനസംസാരം.. ഹിഹിഹിഹിഹി... ഇപ്പൊ മനസ്സില്‍ ഉയരുന്നു ചോദ്യം അങ്ങ് മനസ്സില്‍ തന്നെ വെച്ചാ മതി.. ഇങ്ങോട്ട് എടുക്കണ്ട.... :)

ജ്വാലിയെ പറ്റി പറയുകാണെങ്കില്‍, മൈസൂരില്‍ ഒരു പ്രമുഖ IT കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യം കഴിഞ്ഞതോടെ പെണ്‍കുട്ടികളുടെ അപ്പന്മാര്‍ക്കു നമ്മളെ വീണ്ടും പ്രിയമായി തുടങ്ങി എന്നാണു അടുത്തിടെ കേട്ട ഒരു ന്യൂസ്‌... ചെറുക്കന്‍ അമേരിക്കയില്‍ ആണേല്‍ പിന്നെ പറയുകേം വേണ്ട...ഇനി അപേക്ഷകരോട് ഒരു അപേക്ഷ.. വളരെയേറെ ത്യാഗം സഹിച്ച്, വളര്‍ത്തി വലുതാക്കി, പഠിപ്പിച്ച് ഈ നിലയില്‍ എത്തിച്ച മാതാപിതാക്കളെ ഇനിയും വിഷമിപ്പിക്കുന്നതിനോട് എനിയ്ക്ക് യാതൊരു താല്പര്യവുമില്ല, അതെന്റെ പോളിസിയുമല്ല. അതിനാല്‍ ഇന്ററസ്റ്റ് ഉള്ള തരുണീമണികള്‍ എന്റെ ഈ മെയിലേക്കു ഒരു മെയില്‍ അയക്കുക. Gmail സെര്‍വര്‍ ക്രാഷ് ചെയ്യാന്‍ ഉദ്ദേശമില്ലാത്തതിനാല്‍, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ 7 AM - 11 AM ഉം അതിന് വടക്കോട്ടുള്ളവര്‍ 11 AM - 3 PM ഉം തെക്കോട്ടുള്ളവര്‍ 3 PM - 7 PM ഉം മെയില്‍ അയക്കേണ്ടതാണ്. ഇനി, ആര്‍ക്കൊക്കെ അപേക്ഷിക്കാം എന്നുള്ള കാര്യം. മലയാളം സംസാരിക്കാന്‍ കഴിയുന്ന ആര്‍ക്കും ജാതി മത വര്‍ഗ ഭേദമന്യേ അപേക്ഷിക്കാവുന്നതാണ് എന്നുള്ള കാര്യം ഞാന്‍ വിനയപുരസരം അറിയിച്ച് കൊള്ളട്ടെ. ജോലി ഒരു പ്രശ്നമേ അല്ല. എങ്കിലും ഗവ: ജീവനക്കാര്‍ക്ക് മുന്‍ഗണന ഉണ്ട്. സോഫ്റ്റ്വെയര്‍ എന്‍ജ്ജിനീയര്‍സിനേയും തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്. വരനെ കൊണ്ട് പോകാന്‍ തയാറുള്ള നഴ്സുമാരുടെ കൂടെ വരാന്‍ തയ്യാറാണ്.

അങ്ങനെ ചിന്തിച്ചു കാലം തള്ളി നീക്കി ഞാന്‍... ഒന്നര വര്‍ഷം ആയിട്ടും ഒരു പട്ടി കുഞ്ഞു പോലും തിരിഞ്ഞു നോക്കിയില്ല എന്നത് വളരെ അധികം സങ്കടത്തോടെ പറയട്ടെ... അങ്ങനെ ഇരിക്കെ.. എന്റെ ഈമെയിലില്‍ ഒരു സന്ദേശം... താങ്കളുടെ പ്രൊഫൈല്‍ കണ്ടു... ഇഷ്ടായി... താല്പര്യമുണ്ടെങ്കില്‍ ഉടനെ തിരിച്ചു മെയില്‍ അയക്കുക എന്നതാണ് രത്നചുരുക്കം... ഒന്നര വര്‍ഷത്തെ എന്റെ ഒരു പരിചയം വെച്ചു എനിക്കറിയാം എങ്ങനെ ഉള്ള പ്രൊപോസല്‍ ആരിക്കും എന്ന്... എങ്കിലും നോക്കാം എന്ന് കരുതി നോക്കിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല.. എന്റെ മനസിലെ ഭാര്യയുടെ രൂപം... ഉടനെ ഞാന്‍ മെയിലും അയച്ചു.. ഫോണും വിളിച്ചു.. എനിക്ക് ഇഷ്ടം നൂറു വട്ടം എന്ന് അറിയിച്ചു... നേരെ വിളിച്ചു എന്റെ വീട്ടിലോട്ടും... അപ്പ അപ്പ വേഗം വിളി അവരെ... എന്ന് പറഞ്ഞു ബഹളം തുടങ്ങി ഞാന്‍...

അങ്ങനെ അന്നത്തെ ദിവസം സ്വപ്നം കണ്ടു ഉറങ്ങിയ എനിക്ക് അടുത്ത ദിവസം രാവിലെ ഒരു മെയില്‍... പെണ്‍കുട്ടിക്ക് ഇഷ്ടമല്ല അത്രേ... മമ്മുക്കാന്റെ ഒരു സൂപ്പര്‍ ഡയലോഗ് ആണ് മനസ്സില്‍ ഓടി എത്തിയത്... " തോല്‍വികള്‍ ഏറ്റ് വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി.."

Saturday, May 22, 2010

വീണ്ടും എഴുതിയാലോ എന്നൊരു ആലോചന....

വര്ഷം 2 കഴിഞ്ഞു. 2008 ഫെബ്രുവരിയില്‍ ആണ് ഞാന്‍ ആദ്യമായും അവസാനമായും എഴുതിയത്. പിന്നെ കുറച്ചു നാളത്തെ ഗാപ്‌. എന്താണ് കാര്യം... നമ്മുടെ സ്വന്തം recession ...  നിങ്ങള്‍ ഓര്‍ക്കും അതും ഇതും തമ്മിലെന്ത്‌ ബന്ധം. ഉണ്ട്.... ബന്ധം ഉണ്ട്.

അതൊക്കെ വല്യ കഥയാണ്‌. വഴിയെ പറയാം. but ചുരുക്കി പറയാം.. Recession കാലത്ത് IT കമ്പനികള്‍ എല്ലാം കുതിര കേറുന്നത് പാവം സോഫ്റ്റ്‌വെയര്‍ കൂലികളുടെ പുറത്ത് ആണല്ലോ... അങ്ങനെ ഇരിക്കുമ്പോ ഒരു പേന വേണേല്‍ പോലും HR നു മെയില്‍ അയക്കേണ്ട കാലം. അപ്പൊ പിന്നെ ഞാന്‍ ഇരുന്ന് എഴുതുന്നു എന്നെങ്ങാനും കേട്ടാല്‍ മതി... പണി പാളി എന്ന് പറഞ്ഞാല്‍ പോരെ... മാത്രവുമല്ല ഒരു കലിപ്പ് പ്രോജെക്ടില്‍ അകപെടുകയും ചെയ്തു... അങ്ങനെ എഴുതാനുള്ള ത്വര നഷ്ടപെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ...

കാലം വീണ്ടും മുന്നോട്ട്‌... ഈ ഏകാന്ത ജീവിതത്തില്‍ വല്ലാത്ത ബോറിംഗ്... അങ്ങനെ പതിയെ പഴയ ഓരോ interest കളെ പറ്റി ചിന്തിച്ചപ്പോ ഈ ഒരു ബ്ലോഗ് - ന്‍റെ കാര്യം ഓര്‍മയില്‍ തെളിഞ്ഞു.. എന്നാല്‍ പിന്നെ എഴുതി പണ്ടാരമടങ്ങാം എന്ന് കരുതി...

പക്ഷെ എഴുതാന്‍ മൂടില്ല.. എന്നാ പിന്നെ മൂട് വരാന്‍ ഒരു സാമ്പിള്‍ എഴുതി നോക്കാം എന്ന് കരുതി... നല്ല മൂഡില്‍ ആണേല്‍ എന്തേലുമൊക്കെ അങ്ങ് എഴുതി പിടിപ്പിക്കാം... So നല്ല മൂട് കിട്ടാന്‍ വേണ്ടി വെയിറ്റ് ചെയ്യാം.. അല്ലേ ???

അവന്‍റെ ഒരു ജാഡ... എഴുത്ത് പോലും എഴുത്ത്... എന്നല്ലേ ഇപ്പൊ നിങ്ങള്‍ ഓര്‍ക്കുന്നെ???  ചുമ്മാ ഒരു രസം അത്രേ ഒള്ളെ... അല്ലാതെ സുകുമാര്‍ അഴീകോട് സര്‍ നെ പോലെ ഇപ്പൊ എഴുതി വിവാദം ഉണ്ടാക്കാം എന്നൊന്നും ഒരു ആലോചനയും ഇല്ല... :) ചുമ്മാ ഒരു രസം...

Thursday, February 28, 2008

മോനു‌... അങ്കിളിന് ഒരു ഹായ് പറഞ്ഞേ...... :(

നിങ്ങള്‍ പറയു... ഞാന്‍ ഇത് എങ്ങനെ സഹിക്കും. പണ്ട് കോളെജില്‍ പഠിക്കുമ്പോ.... ഒത്തിരി അവന്മാരെ കളിയാക്കിട്ടുണ്ട്... "കാത്തു വെച്ച ... ആ സാധനം .... മറ്റേ പാര്‍ട്ടി കൊണ്ടുപോയി ..." എന്നും പറഞ്ഞു. എന്നാലും ഇത് ഇച്ചിരെ കൂടി പോയി... ഇതിലും ഭേദം ആ വണ്ടി കേറ്റിഎന്നെ അങ്ങ് കൊല്ലുവാരുന്നു....
അതേന്നെ... ഇന്നു ഞാന്‍‍ യവളെ കണ്ടു ..... ഒരു 8 കൊല്ലത്തിനു ശേഷം..... കറക്റ്റ് ആയിട്ട് പറഞ്ഞാല്‍ ഞാന്‍‍ കോളെജില്‍ പഠിക്കണ കാലം... ഞാനും അവളും ചക്കരേം ഈച്ചെംപോലെ ആരുന്നു... (ചക്കരക്ക് ഇഷ്ടമുണ്ടായിട്ടണോ ഈച്ച അടുത്തുപോകുന്നെ???... അങ്ങനെ അങ്ങ് കൂട്ടിയാല്‍ മതി.. ഓ.. തന്നെ.. തന്നെ... ഈച്ച ഞാന്‍‍ തന്നെ... :) ) അവള്‍ക്ക് എന്നെ ഇഷ്ടമാരുന്നോ എന്ന് ചോദിച്ചാല്‍ ആണെന്ന് തോന്നുന്നു എന്ന് പറയും ഞാന്‍‍... കാരണം ഞാന്‍‍ മുറ്റു ഗ്ലാമരല്ലേ... [ അതെ കാട്ടുവാസികളില്‍ കാപ്പിരി കാമദേവന്‍ എന്നല്ലേ ...;).. അത് കൊണ്ടു പറഞ്ഞതാ... ]
എന്തൊക്കെ ആയാലും കുറച്ചു കാലം ഞാന്‍ കുറെ മഞ്ഞു കൊണ്ടാരുന്നു എന്നതാണ് സത്യം. എല്ലാം വെറുതെ ആയി പോയി.. ഓ... ഇതൊക്കെ കോളെജില്‍ പഠിക്കുമ്പോ ഉള്ള ഒരു രസമല്ലേ എന്നൊക്കെ ഓര്ത്തു ഞാനും കാലം ഉന്തി തള്ളി നീക്കുവാരുന്നു... അങ്ങനെ ഇരിക്കുമ്പോഴല്ലേ അഭിമാനത്തിനു വന്‍ ക്ഷതം ഏറ്റ ഈ സംഭവം ഉണ്ടാകുന്നെ...
പെട്രോള്‍ അടിക്കാന്‍ പെട്രോള്‍ പമ്പില്‍ പോയതാരുന്നു.. ഇങ്ങനെ ഒരു കണ്ടുമുട്ടല്‍ തീരെ പ്രതീക്ഷിച്ചില്ല.. ഞാന്‍ സാധാരണ പോലെ തന്നെ അടുത്ത കാറിലിരിക്കുന്ന ചെറുതിനെ ഒന്നു പാളി നോക്കി... ഒരു യമാകണ്ടന്‍ പീസ്.... വണ്ടി ഓടിക്കുന്ന ചേട്ടനെ നോക്കി മനസ്സില്‍ ഞാന്‍ പറഞ്ഞു... "അണ്ണാ... ടൈം അണ്ണാ......"
ചേട്ടന് കാര്യം മനസിലായി... ചേട്ടന്‍ പുഞ്ചിരിച്ചു... ഞാനും... :)
ചേട്ടന്‍ ഇത് ചേച്ചിയോട് പറഞ്ഞോ ആവോ... അമ്മച്ചി ആണേ .. എനിക്കറിയില്ല... പക്ഷെ.. ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങിയ ഞാന്‍‍ കേട്ടു ഒരു വിളി ... ടാ..... എന്ന് .... തിരിഞ്ഞു നോക്കിയ ഞാന്‍‍ ഒന്നും മനസിലാവാത്ത പോലെ സൂക്ഷിച്ചു നോക്കി. കാറില്‍ നിന്നും മുന്നേ പറഞ്ഞ ആ പീസ് ഇറങ്ങി എന്റ്റെ നേരെ വരുന്നു... സത്യം പറഞ്ഞാല്‍ എന്റെ കിളി പോയി... കയ്യില്‍ ഒരു ട്രോഫിയും ഉണ്ട്... മനസിലായില്ലേ... ഒരു കൊച്ച്.....
ദെ ചേട്ടനും വരുന്നു ചാടി ഇറങ്ങി കാറില്‍ നിന്നു... ഈശ്വരാ.... അടി ഉറപ്പ്.. അവര് അടുത്ത് വന്നപ്പോ വീണ്ടും പോയി എന്റെ കിളി.... ആളെ പിടികിട്ടി...
പണ്ട് എന്നെ മഞ്ഞു കൊള്ളിച്ച നമ്മട സ്വന്തം ..... സ്നേഹം....
ഓഹോ.. എന്റെ വിധി ... പഴയ നമ്മട കൊച്ചിനെ ഒരുത്തന്‍ കാറില്‍ കൊണ്ടുപോകുമ്പോ... അവനെ നോക്കി ടൈം അണ്ണാ എന്ന്... ഈ ഒരു അവസ്ഥ... അനുഭവിക്കുമ്പോ മനസിലാവും ആ ഒരു വയ്ക്ലപ്യം.....

എന്തായാലും ചേട്ടന്‍ സൌഹൃദം ഒക്കെ പങ്കിട്ടു പോകാന്‍ വാന്നതാത്രേ... അണ്ണാ എന്ന് വിളിച്ച ചേട്ടനെ മനസ്സില്‍ ഞാന്‍ അതും വിളിച്ചു.. "എടാ പുല്ലേ ... എന്റെ കയ്യില്‍ ഇരുന്ന അപ്പിലാനല്ലോട നീ .... " എന്നിട്ട് ചിരിച്ചു കൊണ്ടു അവനെ ഒന്നു പരിചയപ്പെട്ടു... വേഗം പോകാന്‍ നോക്കുവാ ഞാന്‍‍.. വയ്യ ഈ ഒരു അവസ്ഥ .. ഈശ്വരാ... ഇനിയും ആര്ക്കും വരുത്തല്ലേ എന്നും പറഞ്ഞു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തപ്പോ ഞാന്‍‍ മുന്നേ പറഞ്ഞ എന്റെ സ്നേഹം അവടെ കയ്യില്‍ ഇരിക്കുന്ന ട്രോഫിയോടു പറയുവ... " മോനു‌... അങ്കിളിന് ഒരു ഹായ് പറഞ്ഞേ...... :( " അതേടി പുല്ലേ ഞാന്‍ ഇന്നു വെറും ..... അങ്കിള്‍ .... "

വണ്ടി ഞാന്‍‍ വേഗം പറപ്പിച്ചു.... പഴയ ഓര്‍മകള്‍ വീണ്ടും എന്റെ മനസില്‍ ഉയര്ന്നു... അതെ ഒന്നു പൊട്ടി കരയാന്‍ കഴിഞ്ഞിരുന്നെന്കില്‍... :)