അങ്ങനെ ഞാനും ആ തീരുമാനം എടുത്തു. പെണ്ണ് കെട്ടി പണ്ടാരം അടങ്ങുക തന്നെ!!! വീട്ടുകാരുടെ നിര്‍ബന്ധം ഒരു സൈഡില്‍... നല്ലവരായ എന്റെ നാട്ടുകാരുടെ സ്നേഹം മറ്റേ സൈഡില്‍... പണ്ടാരം അടങ്ങി പോയി ഞാന്‍ ശരിക്കും... മോനെ കല്യാണം ഒന്നും ശരി ആവുന്നില്ല അല്ലേ... എന്ന് ചോദിക്കുമ്പോള്‍ എന്ത് സന്തോഷം ആണുണ്ടാവുക എന്ന് ഞാന്‍ ശരിക്കും അആലോചിക്കാറുണ്ട്.. ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍...
ഈ ഒരു സംഭവത്തിന്റെ ആദ്യ പടി എന്ന നിലയിലുള്ള എന്റെ കളര്‍ പടം സഹിതം ഞാന്‍ നമ്മുടെ സ്വന്തം സൈറ്റില്‍ കൊടുത്തു. ഓ ചവറ തന്നെ. എന്റെ പടത്തിന്റെ പ്രോബ്ലം ആരിക്കും എന്നും കരുതി പടങ്ങള്‍ ഞാന്‍ പല കുറി മാറി... ഒരു രക്ഷേം ഇല്ല... അപ്പൊ ആണ് അറിഞ്ഞത് ഇങ്ങനെ വേറെയും ഉണ്ടത്രേ സൈറ്റുകള്‍.... കൊടുക്കുക തന്നെ.. കൊടുത്തു എല്ലായിടത്തും എന്റെ എഴുപതു എം എം ചിരിയോടുകൂടിയ കളര്‍ പടങ്ങള്‍... പത്തയ്യായിരം രൂഒപ മുടക്കി കഴിഞ്ഞാണ് അറിയുന്നെ..... ചവറയില്‍ ഉള്ള കുട്ടികള്‍ തന്നെ ബെതെലെഹെമിലും എന്ന്... ബെത്ലെഹെമില്‍ ഉള്ളവര്‍ തന്നെ കേരളയില്‍... എന്തിനു അധികം പറയുന്നു.... ഈ സൈറ്റുകളില്‍ ഞാന്‍ ഒരു ഒന്നര വര്‍ഷത്തോളം ചിരിച്ചു കൊണ്ടിരുന്നു... (വിവാഹ കമ്പോളത്തില്‍ ഇറങ്ങാന്‍ വെമ്പുന്ന യുവാക്കളോട് ഒരു വാക്ക്... നല്ല ഒന്നാംതരം മനക്കട്ടി വേണം ഇതില്‍ ഇറങ്ങാന്‍. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ നമ്മളെ തിരിഞ്ഞു പോലും നോക്കില്ല... അങ്ങനെ ഉള്ള ആരുടെ എങ്കിലും പടം കാണാന്‍ ഇട വന്നാല്‍... അനിയാ വെറുതെ സമയം കളയണ്ട... പിന്നെ മറ്റൊരു വളരെ പ്രധാനപെട്ട കാര്യം... നല്ല ഒരു പെണ്‍കുട്ടി ഫീല്‍ഡില്‍ (ഐ മീന്‍ സൈറ്റ്) ഇറങ്ങിയാല്‍ ഒരു സെക്കന്റ് പോലും കളയാതെ അവരെ ഫോണില്‍ വിളിക്കുക.. കാരണം നല്ല ഇടി ഉള്ള ഫീല്‍ഡ് ആണ് അനിയാ ഇത്... താങ്കളെ പോലെ ആയിരങ്ങള്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് ഇരിപ്പുണ്ട് എന്ന് മനസിലാക്കുക...)
ഇനി ഏത് രീതിയിലുള്ള പെണ്ണു വേണമെന്നു മനസാല്‍ തീരുമാനം എടുക്കണം...ആദ്യമെ മെയിന്‍ റിക്വയര്‍മെന്റ്സ് ബോള്‍ഡ് ആയി തന്നെ എഴുതി വെച്ചു - നാലു പേരു കണ്ടാല്‍ 'കൊള്ളാമല്ലോ വീഡിയോണ്' എന്നു പറയണം. പെണ്ണ് അത്യാവശ്യം പാടണം, വാഴപിണ്ടി വെട്ടി കൊടുത്താലും ഇടിവെട്ട് കറിയാക്കി മാറ്റാനുള്ള കഴിവുണ്ടാവണം.ഞാന്‍ എഴുതുന്ന എത്ര നിലവാരമില്ലാത്ത സാഹിത്യ സ്രഷ്ടി ആണെങ്കിലും ക്ഷമയോടെ വായിച്ച് അഭിനന്ദിക്കാനുള്ള കഴിവ് മസ്റ്റ്...
എന്നെ പറ്റി രണ്ട് വാക്ക്.... ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഞാന്‍ ഒരു ഇടിവെട്ടു പീസ് തന്നെ...വളരെ കുഞ്ഞിലെ തന്നെ ജീവിതം ഭാരം തലയില്‍ പേറേണ്ടി വന്നതിനാലും കഴിക്കുന്ന ആഹാരത്തിന്റെ ഭൂരിഭാഗവും മനസിന്റെ വളര്‍ച്ചയ്ക്കായി വിനിയോഗിച്ചതിനാലും പൊക്കം കുറച്ച് കുറഞ്ഞ് പോയി. അതൊരു കുറവല്ലല്ലോ.. എങ്കിലും ഒരു 6 അടി 1 ഇഞ്ച് പൊക്കം കൈ പൊക്കുമ്പോള്‍ ഉണ്ട്. പാലപ്പത്തിന്റെ നിറം സിനിമ നടന് സൂര്യ, ആസിഫ് അലി (കഥ തുടരുന്നു ഫെയിം) എന്നിവര്‍ക്കൊക്കെ എന്റെ ഷേയ്പ്പ് ആണെന്നാണ് ജനസംസാരം.. ഹിഹിഹിഹിഹി... ഇപ്പൊ മനസ്സില്‍ ഉയരുന്നു ചോദ്യം അങ്ങ് മനസ്സില്‍ തന്നെ വെച്ചാ മതി.. ഇങ്ങോട്ട് എടുക്കണ്ട.... :)
ജ്വാലിയെ പറ്റി പറയുകാണെങ്കില്‍, മൈസൂരില്‍ ഒരു പ്രമുഖ IT കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യം കഴിഞ്ഞതോടെ പെണ്‍കുട്ടികളുടെ അപ്പന്മാര്ക്കു നമ്മളെ വീണ്ടും പ്രിയമായി തുടങ്ങി എന്നാണു അടുത്തിടെ കേട്ട ഒരു ന്യൂസ്... ചെറുക്കന് അമേരിക്കയില്‍ ആണേല്‍ പിന്നെ പറയുകേം വേണ്ട...ഇനി അപേക്ഷകരോട് ഒരു അപേക്ഷ.. വളരെയേറെ ത്യാഗം സഹിച്ച്, വളര്‍ത്തി വലുതാക്കി, പഠിപ്പിച്ച് ഈ നിലയില്‍ എത്തിച്ച മാതാപിതാക്കളെ ഇനിയും വിഷമിപ്പിക്കുന്നതിനോട് എനിയ്ക്ക് യാതൊരു താല്പര്യവുമില്ല, അതെന്റെ പോളിസിയുമല്ല. അതിനാല്‍ ഇന്ററസ്റ്റ് ഉള്ള തരുണീമണികള്‍ എന്റെ ഈ മെയിലേക്കു ഒരു മെയില്‍ അയക്കുക. Gmail സെര്‍വര്‍ ക്രാഷ് ചെയ്യാന്‍ ഉദ്ദേശമില്ലാത്തതിനാല്‍, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ 7 AM - 11 AM ഉം അതിന് വടക്കോട്ടുള്ളവര്‍ 11 AM - 3 PM ഉം തെക്കോട്ടുള്ളവര് 3 PM - 7 PM ഉം മെയില്‍ അയക്കേണ്ടതാണ്. ഇനി, ആര്‍ക്കൊക്കെ അപേക്ഷിക്കാം എന്നുള്ള കാര്യം. മലയാളം സംസാരിക്കാന്‍ കഴിയുന്ന ആര്‍ക്കും ജാതി മത വര്‍ഗ ഭേദമന്യേ അപേക്ഷിക്കാവുന്നതാണ് എന്നുള്ള കാര്യം ഞാന്‍ വിനയപുരസരം അറിയിച്ച് കൊള്ളട്ടെ. ജോലി ഒരു പ്രശ്നമേ അല്ല. എങ്കിലും ഗവ: ജീവനക്കാര്‍ക്ക് മുന്‍ഗണന ഉണ്ട്. സോഫ്റ്റ്വെയര് എന്ജ്ജിനീയര്സിനേയും തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്. വരനെ കൊണ്ട് പോകാന്‍ തയാറുള്ള നഴ്സുമാരുടെ കൂടെ വരാന്‍ തയ്യാറാണ്.
അങ്ങനെ ചിന്തിച്ചു കാലം തള്ളി നീക്കി ഞാന്‍... ഒന്നര വര്‍ഷം ആയിട്ടും ഒരു പട്ടി കുഞ്ഞു പോലും തിരിഞ്ഞു നോക്കിയില്ല എന്നത് വളരെ അധികം സങ്കടത്തോടെ പറയട്ടെ... അങ്ങനെ ഇരിക്കെ.. എന്റെ ഈമെയിലില്‍ ഒരു സന്ദേശം... താങ്കളുടെ പ്രൊഫൈല്‍ കണ്ടു... ഇഷ്ടായി... താല്പര്യമുണ്ടെങ്കില് ഉടനെ തിരിച്ചു മെയില്‍ അയക്കുക എന്നതാണ് രത്നചുരുക്കം... ഒന്നര വര്‍ഷത്തെ എന്റെ ഒരു പരിചയം വെച്ചു എനിക്കറിയാം എങ്ങനെ ഉള്ള പ്രൊപോസല്‍ ആരിക്കും എന്ന്... എങ്കിലും നോക്കാം എന്ന് കരുതി നോക്കിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല.. എന്റെ മനസിലെ ഭാര്യയുടെ രൂപം... ഉടനെ ഞാന്‍ മെയിലും അയച്ചു.. ഫോണും വിളിച്ചു.. എനിക്ക് ഇഷ്ടം നൂറു വട്ടം എന്ന് അറിയിച്ചു... നേരെ വിളിച്ചു എന്റെ വീട്ടിലോട്ടും... അപ്പ അപ്പ വേഗം വിളി അവരെ... എന്ന് പറഞ്ഞു ബഹളം തുടങ്ങി ഞാന്‍...
അങ്ങനെ അന്നത്തെ ദിവസം സ്വപ്നം കണ്ടു ഉറങ്ങിയ എനിക്ക് അടുത്ത ദിവസം രാവിലെ ഒരു മെയില്‍... പെണ്‍കുട്ടിക്ക് ഇഷ്ടമല്ല അത്രേ... മമ്മുക്കാന്റെ ഒരു സൂപ്പര്‍ ഡയലോഗ് ആണ് മനസ്സില്‍ ഓടി എത്തിയത്... " തോല്‍വികള്‍ ഏറ്റ് വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി.."
Subscribe to:
Post Comments (Atom)
No comments:
Post a Comment